ന്യൂഡൽഹി: ക്രിമിനൽ കേസുകളിലെ ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളിൽ ഇനി പോലീസിന് നേരിട്ട് കേസെടുക്കാം. ഇതിനായി കോടതിയുടെ നിർദ്ദേശത്തിനായി കാത്തിരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിർണായക ഉത്തരവിൽ വ്യക്തമാക്കി.(Police can directly file a case if eyewitness is threatened, Supreme Court issues crucial order)
ഭീഷണി നേരിടുന്നയാൾ നേരിട്ട് കോടതിയെ സമീപിക്കുക എന്നത് പ്രായോഗികമായ കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. കേരള ഹൈക്കോടതിയുടെ ഒരു വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഈ സുപ്രധാന ഉത്തരവ് ഉണ്ടായിരിക്കുന്നത്.
സാക്ഷികളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ പുതിയ ഇടപെടൽ.