
ചണ്ഡീഗഢ്: അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തകർത്ത് പഞ്ചാബ് പോലീസ്(drug). അതിർത്തി സുരക്ഷാ സേനയുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കള്ളക്കടത്ത് സംഘത്തെ തകർത്തത്.
സംഭവത്തിൽ അമൃത്സറിലെ ഒരു സലൂണിൽ ഹെയർഡ്രെസ്സറായി ജോലി ചെയ്തിരുന്ന സാജൻ സിംഗ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ നിന്നും 25.9 കിലോഗ്രാം ഹെറോയിനും അത്യാധുനിക 9 എംഎം ഗ്ലോക്ക് പിസ്റ്റളും പോലീസ് കണ്ടെടുക്കുകയും ചെയ്തു.
സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപെട്ടിട്ടുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയായണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.