
കോയമ്പത്തൂരിൽ കെ അണ്ണാമലൈയേയും ബിജെപി പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോയമ്പത്തൂരിലെ ബിജെപി റാലിക്കിടെയാണ് അറസ്റ്റ് നടപടി. 1998ലെ കോയമ്പത്തൂർ സ്ഫോനത്തിൻറെ സൂത്രധാരൻ എസ് എ ബാഷയുടെ വിലാപയാത്രയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിച്ചത്. പൊലീസ് അനുമതി നൽകിയത് യോഗത്തിന് മാത്രമെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
എന്നാൽ വിഷയത്തിൽ പ്രതികരണവുമായി അണ്ണാമലൈ രംഗത്തുവന്നു. എക്‌സിലൂടെയാണ് അണ്ണാമലൈ പ്രതികരിച്ചത്. ഡിഎംകെ സർക്കാരിൻ്റെ ഭീരുത്വം നിറഞ്ഞ നടപടിയെ ഞങ്ങൾ അപലപിക്കുന്നു. സ്വേച്ഛാധിപത്യത്തിന് മുന്നിൽ തലകുനിക്കില്ല, ഞങ്ങൾ എന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ ശബ്ദമായിരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി.