
ഉത്തർപ്രദേശ്: ദിയോറിയിൽ താസിയ ഘോഷയാത്രയിൽ പലസ്തീൻ പതാക പതിച്ച ടീ-ഷർട്ട് ധരിച്ച് പങ്കെടുത്ത 4 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു(Police). ഇവരുടെ ടീ-ഷർട്ടുകൾപോലീസ് പിടിച്ചെടുത്തതായാണ് വിവരം.
ഞായറാഴ്ച ബാഗൗച്ച്ഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ് രേഖപെടുത്തിയത്. അതേസമയം പ്രതികൾ ബാഗൗച്ച്ഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ടവരാണെന്ന് തിരിച്ചറിഞ്ഞതായാണ് വിവരം.