
മഹാരാഷ്ട്ര: കുർള നെഹ്‌റു നഗറിലെ എടിഎം മോഷണ കേസിൽ ബത്തിൻഡയിൽ നിന്ന് 4 പേരെ കുർള പോലീസ് അറസ്റ്റ് ചെയ്തു(ATM robbery). ബാങ്കിൽ നിന്നും 307,500 രൂപ മോഷ്ടിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്. ഇവർ എ.ടിഎം മെഷീൻ സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്ന പാറ്റേൺ ലോക്ക് കണ്ടെത്താനും തുറക്കാനും വ്യാജ താക്കോലുകളും ഒരു സ്പൈ ക്യാമറയും ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.
മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയതായി പറയപ്പെടുന്ന ഏകദേശം 3 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാർ, 20,000 രൂപ, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു സ്പൈ ക്യാമറ, ഒരു ഇന്റർനെറ്റ് ഡോംഗിൾ, വ്യാജ താക്കോലുകൾ, വിവിധ മോഷണ ഉപകരണങ്ങൾ എന്നിവ ഇവരുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. സാങ്കേതിക തെളിവുകളുടെയും ഇന്റലിജൻസ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ് രേഖപെടുത്തിയത്.