
മഹാരാഷ്ട്ര: മുംബൈയിലെ ആരേ കോളനിയിൽ മാലിന്യക്കൂമ്പാരത്തിൽ ക്യാൻസർ ബാധിതയായ സ്ത്രീയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴുതിരിവ്(woman). സ്കിൻ ക്യാൻസർ ബാധിച്ച് മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന 60 കാരിയായ യശോദ ഗെയ്ക്‌വാദിനെയാണ് ദിവസങ്ങൾക്ക് മുൻപ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ മുത്തശ്ശി വീട്ടിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപ്പോയതാണെന്ന് ചെറുമകനായ ഷെവാലെ അവകാശപ്പെട്ടത്. എന്നാൽ സ്ത്രീ ഇത് നിഷേധിച്ചു. മോഴകളിലെ വൈരുദ്യം കണക്കിലെടുത്ത് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സ്ത്രീ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പുലർച്ചെ 3:30 ഓടെ, റിക്ഷാ ഡ്രൈവറായ സഞ്ജയ് കുഡ്ഷിമിന്റെ സഹായത്തോടെ സ്ത്രീയെ ദർഗ റോഡിലെ മാലിന്യക്കൂമ്പാരത്തിലേക്ക് കൊണ്ടുപോയി ഉപേക്ഷിചെന്ന് ചെറുമകൻ സമ്മതിച്ചു. ഇതോടെ സംഭവത്തിൽ സ്ത്രീയുടെ പേരക്കുട്ടി ഉൾപ്പെടെ മൂന്ന് കുടുംബാംഗങ്ങൾക്കെതിരെ പോലീസ് കേസെടുത്തു.