
ന്യൂഡൽഹി: ജാർസുഗുഡയിൽ 60,000 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടാനും ഉദ്ഘാടനം ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷ സന്ദർശിക്കും(Prime Minister Narendra Modi).
ടെലികമ്മ്യൂണിക്കേഷൻ, റെയിൽവേ, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം, ഗ്രാമീണ ഭവന നിർമ്മാണ മേഖലകൾ എന്നിവയിലെല്ലാമായി വ്യാപിച്ചു കിടക്കുന്ന വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്.
ടെലികോം കണക്റ്റിവിറ്റി മേഖലയിൽ, സ്വദേശി സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകദേശം 37,000 കോടി രൂപ ചെലവിൽ നിർമ്മിച്ച 97,500-ലധികം മൊബൈൽ 4G ടവറുകളും പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും. ഇതിൽ ബിഎസ്‌എൻഎൽ കമ്മീഷൻ ചെയ്ത 92,600-ലധികം 4G സാങ്കേതിക സൈറ്റുകളും ഉൾപ്പെടുന്നതായാണ് വിവരം.