
ന്യൂഡൽഹി: ഒഡീഷയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(Prime Minister Narendra Modi). രാവിലെ 11.30 ന് ജാർസുഗുഡയിലെ അംലിപാലി ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ പദ്ധതികൾ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
60,000 കോടി രൂപയിലധികം വിലമതിക്കുന്ന ഒന്നിലധികം പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തത്. 1700 കോടി രൂപയുടെ മൂന്ന് പുതിയ റെയിൽവേ പദ്ധതികൾക്ക് അദ്ദേഹം ഒഡിഷയിൽ തറക്കല്ലിട്ടു.
ഒഡീഷയിലും അയൽ സംസ്ഥാനങ്ങളിലും കണക്റ്റിവിറ്റിയും സാമ്പത്തിക വളർച്ചയും വർദ്ധിപ്പിക്കുന്നതിന് ഏകദേശം 97,500 4G ടവറുകൾ കമ്മീഷൻ ചെയ്യുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പ്രധാന സവിശേഷത.