
ന്യൂഡൽഹി: സംസ്ഥാനത്ത് കാലവർഷം മൂലമുണ്ടായ നാശനഷ്ടങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡ് സന്ദർശിക്കും(Prime Minister Narendra Modi). ഇന്ന് വൈകുന്നേരം ഡെറാഡൂണിൽ എത്തുന്ന പ്രധാനമന്ത്രി 4.15 ഓടെ ദുരിതബാധിത പ്രദേശങ്ങൾക്ക് മേൽ വ്യോമ നിരീക്ഷണം നടത്തും.
തുടർന്ന് വൈകുന്നേരം 5 മണിക്ക് ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനുള്ള സംസ്ഥാന, കേന്ദ്ര ഉദ്യോഗസ്ഥരുടെ ഉന്നതതല അവലോകന യോഗത്തിൽ പങ്കെടുക്കും.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് സംസ്ഥാനത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.