
ന്യൂഡൽഹി: ദ്വിരാഷ്ട്ര സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കുമെന്ന് വിവരം(Prime Minister Narendra Modi). ഇവിടെ 4800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും.
ജൂലൈ 26 ന് രാത്രി 8 മണിക്കാണ് ചടങ്ങ് നടക്കുക. ശേഷം അടുത്ത ദിവസം തിരുച്ചിറപ്പള്ളിയിലുള്ള ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആദി തിരുവാതിരൈ ഉത്സവത്തിൽ പങ്കെടുക്കും. മഹാനായ ചോള ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമന്റെ ജന്മവാർഷികാഘോഷത്തിൽ പ്രധാനമന്ത്രി അതിഥേയത്വം വഹിക്കും.
മാലിദ്വീപിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നേരിട്ടാണ് തൂത്തുക്കുടിയിലെത്തുകയെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് സംസ്ഥാനത്ത് അതീവ സുരക്ഷയാണ് വര്ധിപ്പിച്ചിരിക്കുന്നത്.