ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ശുഭാൻഷു ശുക്ല ഭൂമിയിലേക്ക് മടങ്ങിയെത്തിയതിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ സ്വാഗതം ചെയ്യുന്നതിൽ താൻ രാജ്യത്തോടൊപ്പം ചേരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. (PM Modi reacts as Shubhanshu Shukla returns to Earth)
"അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശയാത്രികൻ എന്ന നിലയിൽ, അദ്ദേഹം തന്റെ സമർപ്പണം, ധൈര്യം, പയനിയറിംഗ് മനോഭാവം എന്നിവയിലൂടെ ഒരു ബില്യൺ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകി. നമ്മുടെ സ്വന്തം മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണ് ഇത്. ” അദ്ദേഹം കൂട്ടിച്ചേർത്തു.