National
Doctors' Day : ഡോക്ടേഴ്‌സ് ഡേയിൽ ഹൃദ്യമായ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
നമ്മുടെ ഡോക്ടർമാർ അവരുടെ വൈദഗ്ധ്യത്തിനും ഉത്സാഹത്തിനും ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്
ന്യൂഡൽഹി: നാഷണൽ ഡോക്ടേഴ്സ് ഡേയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡോക്ടർമാർ ആരോഗ്യത്തിന്റെ യഥാർത്ഥ സംരക്ഷകരും മാനവികതയുടെ തൂണുകളുമാണെന്ന് അദ്ദേഹം പറഞ്ഞു.(PM Modi extends greetings on Doctors' Day)
നമ്മുടെ ഡോക്ടർമാർ അവരുടെ വൈദഗ്ധ്യത്തിനും ഉത്സാഹത്തിനും ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം, അവരുടെ കാരുണ്യ മനോഭാവവും ഒരുപോലെ ശ്രദ്ധേയമാണ് എന്നും കൂട്ടിച്ചേർത്തു.