ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത നാല് വിശിഷ്ട വ്യക്തികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേർന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ തുടർച്ചയായ പോസ്റ്റുകളിൽ, ഓരോ നോമിനിയുടെയും സംഭാവനകൾ പ്രധാനമന്ത്രി എടുത്തുകാണിച്ചു.(PM Modi congratulates eminent personalities nominated to Rajya Sabha )
ശ്രീ സി. സദാനന്ദൻ മാസ്റ്ററെക്കുറിച്ച് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്, അനീതിക്കെതിരായ ധൈര്യത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായിട്ടാണ്. അക്രമവും ഭീഷണിയും നേരിട്ടിട്ടും ശ്രീ സദാനന്ദൻ മാസ്റ്റർ ദേശീയ വികസനത്തിന് പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിക്കുകയും യുവജന ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം പരാമർശിക്കുകയും ചെയ്തു. രാഷ്ട്രപതി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിൽ അഭിനന്ദിക്കുകയും പുതിയ ഉത്തരവാദിത്തങ്ങളിൽ അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തു.
“ശ്രീ സി. സദാനന്ദൻ മാസ്റ്ററുടെ ജീവിതം അനീതിക്ക് മുന്നിൽ തലകുനിക്കാതിരിക്കാനുള്ള ധൈര്യത്തിൻ്റെ പ്രതീകമാണ്. അക്രമത്തിനും ഭീഷണിക്കും ദേശീയ വികസനത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെ തടയാൻ കഴിഞ്ഞില്ല. അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹത്തിന്റെ ശ്രമങ്ങളും പ്രശംസനീയമാണ്. യുവജന ശാക്തീകരണത്തിൽ അദ്ദേഹം അതിയായ അഭിനിവേശമുള്ളവനാണ്. രാഷ്ട്രപതി ജി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. എംപി എന്ന നിലയിൽ അദ്ദേഹത്തിന്റെ പങ്കിന് ആശംസകൾ” മോദി പറഞ്ഞു.