അഗർത്തല: ത്രിപുരയിലെ ഗോമതി ജില്ലയിൽ നവീകരിച്ച ത്രിപുരേശ്വരി ക്ഷേത്രം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും ദേവാലയത്തിൽ പ്രാർഥന നടത്തുകയും ചെയ്തു. ഗവർണർ എൻ ഇന്ദ്രസേന റെഡ്ഡി, മുഖ്യമന്ത്രി മണിക് സാഹ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.(PM inaugurates redeveloped Tripureswari temple in Tripura''s Gomati district)
കനത്ത ചൂടിനിടയിലും, പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകൾ ക്ഷേത്രത്തിന് പുറത്ത് തടിച്ചുകൂടി.