ഡൽഹി : പ്രളയം ബാധിച്ച ഹിമാചൽപ്രദേശിനും പഞ്ചാബിനും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചലിനും പഞ്ചാബിനും 3100 കോടിയുടെ അടിയന്തര പ്രളയബാധിത ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി.
ഹിമാചൽപ്രദേശിന് 1500 കോടി രൂപയും പഞ്ചാബിന് 1600 കോടി രൂപയുമാണ് സഹായമായി പ്രഖ്യാപിച്ചത്. ഇത് കൂടാതെ ദുരന്തങ്ങളിൽ മരിച്ചവർക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഹിമാചൽ പ്രദേശിലെയും പഞ്ചാബിലെയും പ്രളയമേഖല സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ എസ് ഡി ആർ എഫിന്റെയും പി എം കിസാൻ സമ്മാന നിധിയുടെയും രണ്ടാം ഗഡു മുൻകൂറായി അനുവദിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളും സന്ദർശിച്ച പ്രധാനമന്ത്രി ദുരന്തബാധിതരുമായും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങളുമായും ചർച്ച നടത്തി.