SC : 'മുഖ്യമന്ത്രിയെ നിയമന പ്രക്രിയയിൽ നിന്ന് ഒഴിവാക്കണം': സാങ്കേതിക സർവ്വകലാശാല വി സി നിയമനത്തിൽ സുപ്രീം കോടതിയിൽ ഹർജി

സെർച്ച് കമ്മറ്റി പേര് നൽകേണ്ടത് സാങ്കേതിക സർവകലാശാല ചാൻസിലറായ ഗവർണർക്കാണ് എന്നും ഇതിൽ പറയുന്നു.
Plea on SC on VC appointments
Published on

ന്യൂഡൽഹി : സാങ്കേതിക സർവ്വകലാശാല വി സി നിയമനം സംബന്ധിച്ച കേസിൽ മുഖ്യമന്ത്രിയെ നിയമന പ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. കുസാറ്റിലെ അക്കാദമിക്ക് വിദഗ്ധനായ ഡോ. ഡി. മാവൂത്ത് ആണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. (Plea on SC on VC appointments)

ഉത്തരവ് പരിഷ്‌ക്കരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സെർച്ച് കമ്മറ്റി പേര് നൽകേണ്ടത് സാങ്കേതിക സർവകലാശാല ചാൻസിലറായ ഗവർണർക്കാണ് എന്നും, യുജിസി ചട്ടവും സാങ്കേതിക സർവകലാശാല നിയമവും ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

മുഖ്യമന്ത്രിയെയോ സംസ്ഥാന സർക്കാരിനെയോ നിയമനപ്രക്രിയയുടെ ഭാഗമാക്കുന്നത് രാഷ്ട്രീയവൽക്കരണത്തിന് കാരണമാകുമെന്നും ഇതിൽ പരാമർശിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com