SC : 'ആഗോള അയ്യപ്പ സംഗമം തടയണം, പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെ, ഹൈക്കോടതി വിധി അപകടകരം': സുപ്രീം കോടതിയിൽ ഹർജി

പരിപാടി തടഞ്ഞില്ലെങ്കിൽ ഭാവിയിൽ മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നത്.
Plea against Global Ayyappa Sangamam in SC
Published on

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇത് അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കം ആണെന്നാണ് ഹർജിയിൽ പറയുന്നത്. ഹർജി നൽകിയിരിക്കുന്നത് ഡോ. പി എസ് മഹേന്ദ്ര കുമാർ ആണ്. (Plea against Global Ayyappa Sangamam in SC)

പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുള്ളതാണെന്നും, ദേവസ്വം ബോർഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ഇതിൽ വിമർശിക്കുന്നു. പരിപാടി തടഞ്ഞില്ലെങ്കിൽ ഭാവിയിൽ മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നത്.

ആചാരപ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താൻ അധികാരമില്ല എന്നാണ് ഹർജിയിൽ പറയുന്നത്. ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സർക്കാർ ഉപയോഗിക്കുകയാണെന്നും വാദമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com