ചെന്നൈ: തമിഴ്‌നാട്ടിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം അടിയന്തരമായി ദേശീയപാതയിൽ ഇറക്കി. തിരുച്ചിറപ്പള്ളി - പുതുക്കോട്ട ദേശീയപാതയിൽ പുതുകോട്ടയിലെ നാർത്തമലയിലാണ് സംഭവം. ഒറ്റ എഞ്ചിൻ ഉള്ള സെസ്ന 172 വിമാനമാണ് അപ്രതീക്ഷിതമായി ദേശീയപാതയിൽ ഇറക്കിയത്. സാങ്കേതിക തകരാറാണ് ഇതിന് കാരണം എന്നാണ് പ്രാഥമിക സൂചന.(Plane makes emergency landing on national highway in Tamil Nadu, Locals trying to push it)
വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് ട്രെയിനി പൈലറ്റുമാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിമാനം ഇറങ്ങിയതിന് സമീപത്തായി മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. വിമാനത്തിൻ്റെ മുൻവശത്തിന് തകരാർ സംഭവിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ വിമാനം തള്ളിമാറ്റാൻ ശ്രമിക്കുന്നതിൻ്റെയും സെൽഫി എടുക്കുന്നതിൻ്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.