ന്യൂഡൽഹി : പിയൂഷ് ഗോയൽ യു എസ് വാണിജ്യ പ്രതിനിധി ജാമിസൺ ഗ്രീറുമായി ചർച്ചകൾ നടത്തി. വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് തത്വത്തിൽ ധാരണയായി എന്നാണ് വിവരം. അധിക തീരുവ, എച്ച്1 ബി വിസ എന്നീ വിശയങ്ങൾ ഉയർന്നിരുന്നു എന്നാണ് വിവരം. പ്രധാന വിഷയങ്ങളിൽ തുടർചർച്ച ഉണ്ടാകും. എസ് ജയശങ്കറും മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.(Piyush Goyal meets US trade representative Greer to accelerate trade talks)
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ ത്വരിതപ്പെടുത്തുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും തിങ്കളാഴ്ച ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച ഒരു വഴിത്തിരിവ് സൃഷ്ടിക്കുമെന്നും ന്യൂഡൽഹിയും വാഷിംഗ്ടണും ഒരു വ്യാപാര കരാറിലെത്താൻ സഹായിക്കുമെന്നും ഇരുപക്ഷവും പ്രതീക്ഷിക്കുന്നതായി ആണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സമീപകാല പോസിറ്റീവ് ആശയവിനിമയങ്ങൾ സ്ഥാപിച്ച ആക്കം കൂട്ടാൻ ഗ്രീറും ഗോയലും താൽപ്പര്യപ്പെടുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
ഗോയലും ഗ്രീറും തമ്മിലുള്ള ചർച്ചകൾ ഈ വർഷം ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണ്. മാർച്ച്, മെയ് മാസങ്ങളിലെ മുൻ കൂടിക്കാഴ്ചകൾക്ക് ശേഷംആണിത്. ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയുമായി വ്യാപാര ചർച്ചകൾ ആരംഭിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മാർച്ച് മുതൽ ജൂലൈ വരെ അഞ്ച് റൗണ്ട് ചർച്ചകളിൽ ഏർപ്പെട്ടു, ഈ സമയത്ത് സാങ്കേതിക സംഘങ്ങൾ ജൂണിൽ ചട്ടക്കൂടിന്റെ ഭൂരിഭാഗവും അന്തിമമാക്കി.