പിത്തോറഗഡ് ജീപ്പ് അപകടം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി | Pithoragarh jeep accident

ചൊവ്വാഴ്ചയാണ് പിത്തോറഗഡിൽ ജീപ്പ് മറിഞ്ഞ് അപകടമുണ്ടായത്.
പിത്തോറഗഡ് ജീപ്പ് അപകടം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി | Pithoragarh jeep accident
Published on

ഉത്തരാഖണ്ഡ്: പിത്തോറഗഡിലെ മുവാനി പട്ടണത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി(Pithoragarh jeep accident). അപകടത്തിൽപെട്ടവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് പിത്തോറഗഡിൽ ജീപ്പ് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ 8 പേര് മരിക്കുകയും 6 പേർക്ക് ഗുരുഹരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നതായാണ് വിവരം. 150 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ജീപ്പ് മറിഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com