ദില്ലിയിലെ പ്രേം നഗർ പ്രദേശത്ത് ആറ് വയസുള്ള ആണ്‍കുട്ടിയെ പിറ്റ്ബുൾ ഇനത്തില്‍പ്പെട്ട നായ കടിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലായി. വീഡിയോയിൽ, ഒരു പിറ്റ്ബുൾ ആറ് വയസുകാരന്‍റെ നേരെ പാഞ്ഞടുക്കുന്നതും കുട്ടി ഓടാന്‍ ശ്രമിക്കുന്നതും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ഇത്തരം അക്രമണകാരികളായ നായ്ക്കളെ വളർത്തുന്ന ഉടമകൾക്കെതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. (Pitbull)
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് കുട്ടി വീടിന് പുറത്ത് കളിച്ച് കൊണ്ടിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. വിനയ് എൻക്ലേവിലെ തന്‍റെ വീടിന് പുറത്ത് കളിച്ചുകൊണ്ടിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അയൽവാസിയുടെ വീട്ടിലെ വളർത്തുനായയായ പിറ്റ്ബുൾ റോഡിലേക്ക് ഓടിവരികയും ഒരു പ്രകോപനവും കൂടാതെ കുട്ടിയെ അക്രമിക്കുകയുമായിരുന്നു. പിറ്റ്ബുള്ളിന്‍റെ ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അവന്‍റെ വലതു ചെവി നായ കടിച്ചുമുറിച്ചെന്നും പോലീസ് അറിയിച്ചു.