
മഹാരാഷ്ട്ര: മുംബൈയിൽ 23 കാരിയായ എയർ ഹോസ്റ്റസിനെ പൈലറ്റ് ബലാത്സംഗം ചെയ്തതായി പരാതി(rape). സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന എയർ ഹോസ്റ്റസിനെ മിര റോഡിലെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് സഹപ്രവർത്തകനായ പൈലറ്റ് ബലാത്സംഗം ചെയ്തത്.
സ്ത്രീയും പ്രതിയും ലണ്ടനിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്ത് മുംബൈയിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. എയർ ഹോസ്റ്റസിന്റെ പരാതിയിൽ പൈലറ്റിനെതിരെ നവ്ഘർ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. പൈലറ്റ് നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.