ജമ്മു: അഖ്‌നൂർ അതിർത്തി മേഖലയിൽ പാകിസ്ഥാനിൽ നിന്ന് പറന്നെത്തിയതെന്ന് സംശയിക്കുന്ന പ്രാവിനെ കണ്ടെത്തി. പ്രാവിന്റെ ചിറകുകളിലും ശരീരത്തിലും പ്രത്യേക അടയാളങ്ങളും ദുരൂഹമായ കോഡുകളും കണ്ടെത്തിയതാണ് സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.(Pigeon found suspiciously near Jammu border, Codes and markings on its body)
അഖ്‌നൂരിലെ അതിർത്തി ഗ്രാമത്തിൽ രാവിലെയാണ് നാട്ടുകാർ പ്രാവിനെ കണ്ടെത്തിയത്. വിചിത്രമായ അടയാളങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഗ്രാമവാസികൾ പക്ഷിയെ പിടികൂടി സുരക്ഷാ സേനയെ ഏൽപ്പിക്കുകയായിരുന്നു.
പ്രാവിന്റെ ശരീരത്തിലുള്ള കോഡുകൾ അതിർത്തിക്കപ്പുറത്തെ ഭീകരർക്കുള്ള രഹസ്യ സന്ദേശങ്ങളാണോ എന്ന് പൊലീസ് സംശയിക്കുന്നു. ഇതേക്കുറിച്ച് കൂടുതൽ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.