
മധ്യപ്രദേശ്: ഖാർഗോണിൽ പിക്കപ്പ് ട്രക്ക് മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു(Pickup truck). ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നതായാണ് വിവരം.
നാഗൽവാഡിയിലെ ഭിലാത് ദേവ് ക്ഷേത്രത്തിൽ നിന്ന് നാഗപഞ്ചമിയിൽ പൂജാ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തർ സഞ്ചരിച്ചിരുന്ന പിക്കപ്പാണ് മറിഞ്ഞത്.
ഖാർഗോണിൽ നിന്ന് 60 കിലോമീറ്റർ അകലെ തിരി ഫേറ്റിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ ഖാർഗോൺ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.