
ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ പിക്കപ്പ് ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു(Pickup truck). മാതാ ചാമുണ്ട ദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ഭക്തർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ 4 തീർത്ഥാടകർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചാമുണ്ട-ധർമ്മശാല റോഡിലെ ജദ്രംഗലിന് സമീപമാണ് അപകടം നടന്നത്. അതേസമയം അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.