
ന്യൂഡൽഹി: രാജസ്ഥാനിലെ ദൗസ-മനോഹർപൂർ ഹൈവേയിൽ പിക്കപ്പ് ട്രക്ക് ട്രെയിലർ ട്രക്കുമായി കൂട്ടിയിടിച്ചു(Pickup truck collide). അപകടത്തിൽ 7 കുട്ടികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 22 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖാട്ടു ശ്യാം, സലാസർ ബാലാജി ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയവരാണ് അപകടത്തിൽപെട്ടത്.
ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പരിക്കേറ്റവരെ ജയ്പൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.