
ന്യൂഡൽഹി: സുപ്രീം കോടതി പരിസരത്ത് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പൂർണ്ണമായും നിരോധിച്ചു(Supreme Court) . ഉയർന്ന സുരക്ഷാ മേഖലയിലാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സെപ്റ്റംബർ 10 ന് പുറത്തിറക്കിയ ഒരു സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുറഞ്ഞ സുരക്ഷാ മേഖലയിലെ പുൽത്തകിടികളിൽ മാത്രമേ മാധ്യമപ്രവർത്തകർക്ക് അഭിമുഖങ്ങളും തത്സമയ സംപ്രേക്ഷണങ്ങളും നടത്താൻ അനുവാദമുള്ളൂ.
സുപ്രീം കോടതി സുരക്ഷയും എല്ലാ ദിവസവും കോടതി പരിസരത്ത് എത്തുന്ന ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.