
ന്യൂഡൽഹി : നോർത്ത് ഈസ്റ്റ് ഡൽഹിയിൽ പെട്രോൾ പന്പ് മാനേജർക്ക് വെടിയേറ്റു. ഗോകുൽ പുരി പ്രദേശത്തുള്ള പെട്രോൾ പന്പിലെ മാനേജർ രവീന്ദർ പാൽ സിംഗിനാണ് വെടിയേറ്റത്. മോഷണ ശ്രമം തടയുന്നതിനിടെയാണ് രവീന്ദർ സിംഗിന് വെടിയേറ്റത്. സംഭവത്തിൽ രാഹുൽ കശ്യപ്, സതേന്ദർ ബാബ എഎന്നിവരെ അറസ്റ്റ് ചെയ്തു. നേരത്തെയും നിരവധി കേസുകളിൽ പ്രതികളാണ് ഇവർ.
തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബാങ്കിൽ പണം നിക്ഷേപിക്കാൻ പോകുന്നതിനിടെ ബൈക്കിൽ എത്തിയ പ്രതികൾ പണം അടങ്ങിയ ബാഗ് രവീന്ദർ സിംഗിന്റെ കൈയിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച രവീന്ദറിനെ പ്രതികൾ വെടിവെയ്ക്കുകയും തുടർന്ന് കടന്നുകളഞ്ഞ പ്രതികളെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പരിക്കേറ്റ പന്പ് മാനേജർ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരാൾക്ക് കൂടി പങ്കുണ്ട് എന്നാണ് പോലീസ് അറിയിച്ചത്. അയാൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.