ചെന്നൈ : ഡിസംബര്‍ അഞ്ചിന് പുതുച്ചേരിയില്‍ നടത്താനിരുന്ന വിജയ്യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പൊലീസ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ടിവികെയുടെ അപേക്ഷയിൽ ഡിഐജി സർക്കാരിനെ നിലപാട് അറിയിച്ചു. വിജയ്ക്ക് പൊതുയോഗത്തിൽ പ്രസംഗിക്കാം. അതിനായി ഒരു സ്ഥലം തെരഞ്ഞെടുക്കാമെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ച, ടിവികെയുടെ റോഡ് ഷോയ്ക്കാണ് പുതുച്ചേരി പൊലീസ് അനുമതി നിഷേധിച്ചത്. പകരം ഒരു തുറന്ന വേദിയിൽ പൊതുയോഗം നടത്താൻ പൊലീസ് അനുമതി നൽകി.പൊലീസിന്റെ തീരുമാനം പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്.ഉന്നതതല അവലോകനത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പുതുച്ചേരിയിലെ ചെറിയ റോഡുകളില്‍ ഷോ സംഘടിപ്പിച്ചാല്‍ സ്വാഭാവികമായും തിങ്ങിനിറയും. വിജയ്യുടെ ഷോ സംഘടിപ്പിക്കുകയാണെങ്കില്‍ പല സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുകയെന്നത് അസാധ്യമാകുമെന്ന് പോലീസ്.