"കെട്ടികിടക്കുന്ന കേസുകളിൽ ഉടൻ തീർപ്പ് കൽപ്പിക്കണം"- സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി കേന്ദ്രനിയമ മന്ത്രാലയം | Pending cases

കേസുകളുടെ പ്രാധാന്യവും ഗൗരവവും കണക്കിലെടുത്ത് തരം തിരിക്കാനും സർക്കാർ നടപടികൾ വേഗത്തിലാക്കാനുമാണ് നിർദേശം നൽകിയിരിക്കുന്നത്.
 Pending cases
Published on

ന്യൂഡൽഹി: കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾക്ക് വേഗത്തിൽ തീർപ്പ് കൽപ്പിക്കാൻ കേന്ദ്രനിയമ മന്ത്രാലയം സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി(Pending cases). തീർപ്പാകാതെ കിടക്കുന്ന കേസുകളിൽ 7.30 ലക്ഷത്തോളം കേസുകൾ കേന്ദ്രസർക്കാർ ഉൾപെട്ടവയാണ്.

ഇതേ തുടർന്ന് കേസുകളുടെ പ്രാധാന്യവും ഗൗരവവും കണക്കിലെടുത്ത് തരം തിരിക്കാനും സർക്കാർ നടപടികൾ വേഗത്തിലാക്കാനുമാണ് നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സമഗ്രമായ നടപടിക്രമങ്ങൾ വിവിധ വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരി എന്ന നിലയിലാണ് കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com