ന്യൂഡൽഹി : സെപ്റ്റംബർ 28 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിന്ന് 2025 ഏഷ്യാ കപ്പ് ട്രോഫി കൊണ്ടുപോയതിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവി മൊഹ്‌സിൻ നഖ്‌വി ബിസിസിഐയോട് ക്ഷമാപണം നടത്തിയതായി റിപ്പോർട്ട്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ തന്റെ പ്രവൃത്തികൾക്ക് ക്ഷമാപണം നടത്തിയെങ്കിലും വിജയികളുടെ മെഡലുകളും ട്രോഫികളും നൽകില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് ആണ് വിവരം.(PCB's Mohsin Naqvi apologises to BCCI)
ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ചതിന് ശേഷം, നഖ്‌വിയിൽ നിന്ന് ട്രോഫിയും മെഡലുകളും വാങ്ങാൻ ഇന്ത്യ വിസമ്മതിച്ചു. മറുപടിയായി എസിസി മേധാവി ഇന്ത്യൻ കളിക്കാർക്ക് അവരുടെ മെമെന്റോകൾ നൽകാൻ വിസമ്മതിക്കുകയും ട്രോഫി ഗ്രൗണ്ടിൽ നിന്ന് കൊണ്ടുപോകാൻ എസിസി ഉദ്യോഗസ്ഥരോട് ഉത്തരവിടുകയും ചെയ്തു.
ട്രോഫി വാങ്ങാൻ ദുബായിലേക്ക് വരാൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോട് അദ്ദേഹം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിന് ബിസിസിഐ മറുപടി നൽകി, "നിങ്ങൾ അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നപ്പോൾ അദ്ദേഹം ട്രോഫി വാങ്ങിയില്ല, ഇപ്പോൾ അദ്ദേഹം വരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" ബി സി സി വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും ആശിഷ് കുമാറും യോഗത്തിൽ പങ്കെടുക്കുകയും ടീമിന് ട്രോഫി നൽകുന്നതിനിടെ നഖ്‌വിയെ വിമർശിക്കുകയും ചെയ്‌തു.