

പട്ന: ബിഹാർ തലസ്ഥാനമായ പട്നയ്ക്ക് സമീപമുള്ള ഫത്തുവയിൽ ഒന്നരവയസ്സുകാരന്റെ തലയറുത്ത നിലയിലുള്ള മൃതദേഹം കണ്ടെത്തി (Patna Fatuha Child Murder). ഫത്തുവ പോലീസ് സബ് ഡിവിഷനിലെ നദി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കച്ചി ദർഗ പ്രദേശത്തെ മസാറിന് പിന്നിലുള്ള റോഡിലാണ് തിങ്കളാഴ്ച രാത്രിയോടെ കുട്ടിയുടെ തല കണ്ടെത്തിയത്. ഈ ക്രൂരമായ കൊലപാതകം നരബലിയാണോ എന്ന സംശയത്തിലാണ് ഗ്രാമവാസികൾ.
സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസ് എഫ്‌എസ്എൽ സംഘത്തെ വിളിച്ചുവരുത്തി പരിശോധന നടത്തി. കുട്ടിയുടെ തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടിയ അടയാളങ്ങളുണ്ട്. മുടിയിലും ചെവിയിലും രക്തക്കറയും മുഖത്ത് മണ്ണും പുരണ്ട നിലയിലായിരുന്നു. കുട്ടിയുടെ ഉടൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും വിജനമായ സ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി തല മാത്രം ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. തെരുവ് നായകൾ കടിച്ചുവലിച്ചാണ് റോഡരികിൽ തല എത്തിച്ചതെന്നും സംശയമുണ്ട്.
ജനുവരി 16 മുതൽ കാണാതായ ഒരു കുട്ടിയെക്കുറിച്ച് ഫത്തുവ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. കണ്ടെടുത്ത തല ഈ കുട്ടിയുടേതാണോ എന്ന് പരിശോധിച്ചു വരികയാണെന്ന് ഡിഎസ്പി അവധേഷ് കുമാർ പറഞ്ഞു. സമീപ പ്രദേശങ്ങളിലെ കാണാതായ കുട്ടികളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൊലപാതകം നടന്ന കൃത്യമായ സമയവും രീതിയും വ്യക്തമാകൂ എന്ന് നദി പോലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.
Panic gripped the Fatuha area near Patna after the severed head of a one-and-a-half-year-old toddler was found near a shrine in Kacchi Dargah on Monday night. Local residents suspect the gruesome murder to be a case of human sacrifice, as the child's torso remains missing. Police have launched an intensive search for the rest of the body and are cross-checking missing person reports, including a toddler reported missing since January 16, to identify the victim.