ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ നിന്ന് രോഗി തെറിച്ച് പുറത്തേക്ക് വീണു|Ambulance Accident

തമിഴ്നാട് നീലഗിരി കുനൂരിലാണ് അപകടമുണ്ടായത്.
accident
Published on

ചെന്നൈ : ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ നിന്ന് രോഗി തെറിച്ച് റോഡിൽ വീണു.തമിഴ്നാട് നീലഗിരി കുനൂരിലാണ് അപകടമുണ്ടായത്. ആംബുലൻസ് സ്പീഡ് ബംപിൽ കയറിയിറങ്ങിയപ്പോൾ പുറകുവശത്തെ ഡോർ തുറന്ന് സ്ട്രച്ചറിലുണ്ടായിരുന്ന രോഗി റോഡിലേക്ക് വീഴുകയുമായിരുന്നു.

പിന്നിൽ മറ്റ് വാഹനങ്ങളുണ്ടായിരുന്നെങ്കിലും ബംപ് കാരണം വേഗം കുറവായിരുന്നത് ആശ്വാസമായി. വീഴ്ചയിൽ തലയ്ക്ക് ക്ഷതമേറ്റ രോഗിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com