
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിലെ കെൽവ് റോഡ് സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചു(catch fire). ബുധനാഴ്ച വൈകുന്നേരം 7.56 ഓടെയാണ് സംഭവം നടന്നത്.
59023 നമ്പർ മുംബൈ സെൻട്രൽ-വൽസാദ് ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങാൻ തുടങ്ങവേയാണ് ഇലക്ട്രിക് ലോക്കോമോട്ടീവിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ ട്രെയിൻ നിർത്തുകയിരുന്നു.
തുടർന്ന് ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് പൈലറ്റ്, ട്രെയിൻ മാനേജർ എന്നിവരുൾപ്പെടെയുള്ള ജീവനക്കാർ ഓൺബോർഡ് എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്റ്റേഷനിലെത്തി തീ നിയന്ത്രണ വിധേയമാകുകയിരുന്നു.