exotic animals

67 വിദേശ മൃഗങ്ങളുമായി മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ; കടത്താൻ ശ്രമിച്ചത് ലഗേജിൽ ഒളിപ്പിച്ച നിലയിൽ | exotic animals

തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് വന്ന യാത്രികനാണ് കസ്റ്റഡിയിലായത്.
Published on

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ മൃഗങ്ങളെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു(exotic animals). തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് വന്ന യാത്രികനാണ് കസ്റ്റഡിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.

ലഗേജിൽ ഒളിപ്പിച്ച നിലയിൽ 67 വിദേശ മൃഗങ്ങളെയാണ് ഇയാളുടെ പക്കൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തത്. പുലി ആമകൾ, ആമകൾ, മീർക്കറ്റുകൾ, ഹൈറാക്സ്, ഷുഗർ ഗ്ലൈഡർ തുടങ്ങി വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളാണ് പിടികൂടിയതിൽ ഏറെയും. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായാണ് വിവരം. അതേസമയം, മൃഗങ്ങളെ ബാങ്കോക്കിലേക്ക് തിരിച്ചയച്ചു.

Times Kerala
timeskerala.com