
താനെ: മഹാരാഷ്ട്രയിലെ താനെയിൽ ചാലിലെ ഗാലറിയുടെ ഒരു ഭാഗം തകർന്നുവീണു(gallery slab collapse). ദിവ പ്രദേശത്ത് സഞ്ജയ് മ്ഹാത്രെ ചൗളിന്റെ ഒന്നാം നിലയിലെ ഗാലറി സ്ലാബിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. ഇതിന് 15 മുതൽ 20 വർഷം വരെ പഴക്കമുള്ളതായാണ് വിവരം.
അപകടത്തിൽ കുടുങ്ങി കിടന്ന 10 പേരെ അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷപെടുത്തി. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ചാളിലെ 40 ഫ്ലാറ്റുകൾ അധികൃതർ ഒഴിപ്പിച്ചു.