
താനെ: മഹാരാഷ്ട്രയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു(building collapses). മുംബ്ര പ്രദേശത്തെ ദൗലത്ത് നഗറിലെ ലക്കി കോമ്പൗണ്ടിലാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണത്.
അപകടത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 12.36 നാണ് അപകടം നടന്നത്. താനെ മുനിസിപ്പൽ കോർപ്പറേഷന്റെ ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.