ന്യൂഡൽഹി : പഹൽഗാം ആക്രമണം ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ആക്രമണമായിരുന്നുവെന്ന് ലാവു ശ്രീകൃഷ്ണ ദേവരായലു. പഹൽഗാം ആക്രമണം ജമ്മു കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ചുവെന്ന് എംപി കൂട്ടിച്ചേർത്തു.(Parliament Monsoon session)
“ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പ്രതികാര നടപടിയല്ല, അതൊരു പ്രസ്താവനയായിരുന്നു. സംയമനത്തിന്റെ പ്രസ്താവന, തീരുമാനത്തിന്റെ പ്രസ്താവന, ദൃഢനിശ്ചയത്തിന്റെ പ്രസ്താവന,” അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ നടപടി യുഎൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 അടിസ്ഥാനമാക്കിയുള്ളതാണെന്ന് എംപി കൂട്ടിച്ചേർത്തു.