ന്യൂഡൽഹി : പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം രൂക്ഷമാണ്. ഇതേത്തുടർന്ന് ഇരുസഭകളും രണ്ടു മണി വരെ പിരിഞ്ഞു. അതേസമയം, ബീഹാറിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തെ (SIR) കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ന്യായീകരിച്ചു.(Parliament Monsoon Session)
ആശങ്കകൾ പരിഹരിക്കാനും ആവശ്യമായ എല്ലാ വിശദീകരണങ്ങളും നൽകാനും സർക്കാർ പൂർണ്ണമായും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റ് പ്രവർത്തിക്കാനും ക്രിയാത്മക ചർച്ചകളിൽ ഏർപ്പെടാനും അനുവദിക്കണമെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു.