ന്യൂഡൽഹി : സ്പീക്കറുടെ അപ്പീൽ ഉണ്ടായിരുന്നിട്ട് കൂടി സഭയുടെ ആദായ ദിവസം ബഹളം വച്ച പ്രതിപക്ഷത്തെ വിമർശിച്ച് ബി ജെ പി എം പി. പ്രതിപക്ഷം രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് രവി കിഷൻ പറഞ്ഞത്.(Parliament Monsoon Session 2025 )
ഇന്ന് സഭയുടെ ആദ്യ ദിവസമാണ് എന്നും, രാജ്യത്തിന് മുന്നിൽ ഒരു കോളിളക്കം സൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, വികസനത്തെക്കുറിച്ചോ അഴിമതിയെക്കുറിച്ചോ അവർക്ക് സംസാരിക്കാൻ കഴിയില്ല എന്നും കൂട്ടിച്ചേർത്തു.
"അതിനാൽ അവർ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ചർച്ച ചെയ്യുന്നു. ഇത് അവരുടെ രാഷ്ട്രീയത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നു..." അദ്ദേഹം പറഞ്ഞു.