ന്യൂഡൽഹി : പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം ആരംഭിച്ചു. ഇത് വിജയത്തിന്റെ ആഘോഷമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ലോകം മുഴുവൻ ഇന്ത്യയുടെ സൈനിക ശക്തി കണ്ടുവെന്നും, ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം നിശ്ചയിച്ച ലക്ഷ്യം 100% കൈവരിച്ചുവെൺമ അദ്ദേഹം കൂട്ടിച്ചേർത്തു. "ഓപ്പറേഷൻ സിന്ദൂരിലൂടെ, ഭീകരരുടെ യജമാനന്മാരുടെ വീടുകൾ 22 മിനിറ്റിനുള്ളിൽ നിലംപരിശാക്കി." മോദി പറഞ്ഞു.(Parliament Monsoon Session 2025)
2014 ൽ എല്ലാവരും സാമ്പത്തിക മേഖലയിൽ ഉത്തരവാദിത്തം തങ്ങൾക്ക് നൽകിയപ്പോൾ, രാജ്യം ദുർബലമായ ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, 2014 ന് മുമ്പ്, ആഗോള സമ്പദ്‌വ്യവസ്ഥയിൽ നമ്മൾ പത്താം സ്ഥാനത്തായിരുന്നുവെന്നും, എന്നാൽ ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് ഇന്ത്യ അതിവേഗം മുന്നേറുകയാണ് എന്നും ചൂണ്ടിക്കാട്ടി.
2014 ന് മുമ്പ് രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തിലായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും, ഇന്ന്, നിരക്ക് ഏകദേശം രണ്ട് ശതമാനമായി കുറഞ്ഞതോടെ, അത് രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തിൽ ഒരു ആശ്വാസവും സൗകര്യവുമായി മാറിയിരിക്കുന്നുവെന്നും പറഞ്ഞ മോദി, ലോകത്തിലെ പല സ്ഥാപനങ്ങളും വിലമതിക്കുന്ന 25 കോടി ദരിദ്രർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്നും അറിയിച്ചു.
പഹൽഗാമിലെ ക്രൂരമായ അതിക്രമങ്ങളും കൂട്ടക്കൊലയും ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയെന്ന് പറഞ്ഞ അദ്ദേഹം, പാർട്ടി താൽപ്പര്യങ്ങൾ മാറ്റിവെച്ച്, രാജ്യത്തിന്റെ താൽപ്പര്യത്തിനായി, നമ്മുടെ മിക്ക പാർട്ടികളുടെയും പ്രതിനിധികൾ ലോകത്തിലെ പല രാജ്യങ്ങളിലും പോയി എന്നും, ഏകസ്വരത്തിൽ, പാകിസ്ഥാനെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനായി വളരെ വിജയകരമായ ഒരു പ്രചാരണം നടത്തി എന്നും ചൂണ്ടിക്കാട്ടി. "ആ എല്ലാ എംപിമാരെയും ഞാൻ അഭിനന്ദിക്കുന്നു, ദേശീയ താൽപ്പര്യത്തിനായി ചെയ്ത ഈ സുപ്രധാന പ്രവർത്തനത്തിന് എല്ലാ പാർട്ടികളെയും ഞാൻ അഭിനന്ദിക്കുന്നു, ഇത് രാജ്യത്ത് ഒരു നല്ല അന്തരീക്ഷം സൃഷ്ടിച്ചു..." അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യയുടെ പതാക ഉയർത്തുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ നിമിഷമാണ് എന്നു പറഞ്ഞു. ശുഭാൻഷു ശുക്ലയെ അദ്ദേഹം അഭിനന്ദിച്ചു.