ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചും പഹൽഗാം ആക്രമണത്തെക്കുറിച്ചും പാർലമെൻ്റിൽ നടക്കുന്ന 16 മണിക്കൂർ ചർച്ചയിൽ കോൺഗ്രസ് എം പി ശശി തരൂർ പങ്കെടുക്കില്ലെന്ന് വിവരം. (Parliament Monsoon session 2025 )
അദ്ദേഹം ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിഷാദീകരിക്കാനായി വിദേശ രാജ്യങ്ങളിലേക്ക് പോയ പ്രതിനിധി സംഘത്തിൽ തരൂരും ഉണ്ടായിരുന്നു.