മുംബൈയിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല | car

മുംബൈ: ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു
car
Published on

മുംബൈ: ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു(car ). ചൊവ്വാഴ്ച രാത്രി 9.20 ഓടെയാണ് സംഭവം നടന്നത്. പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് ആദ്യം പുക ഉയരുകയും അത് പെട്ടെന്ന് തീയായി മാറുകയുമായിരുന്നു.

ആ സമയത്ത് കാറിൽ ആളില്ലായിരുന്നതിനാൽ വലിയ അപകടമൊഴിവായി. സംഭവമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ മുംബൈ അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ തീ അണയ്ക്കുകയായിരുന്നു. അതേസമയം തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com