
ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ ടേക്ക് ഓഫിനിടെ പാരാഗ്ലൈഡർ തകർന്നു വീണു(Paraglider crashes). അപകടത്തിൽ ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരിയായ സതീഷ് (27) ന് ജീവൻ നഷ്ടമായി.
ഇയാൾക്കൊപ്പമുണ്ടായിരുന്ന പാരാഗ്ലൈഡർ പൈലറ്റ് സൂരജ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. തിങ്കളാഴ്ച കാംഗ്ര ജില്ലയിലെ ധർമ്മശാലയ്ക്കടുത്തുള്ള ഇന്ദ്രു നാഗ് പാരാഗ്ലൈഡിംഗ് സൈറ്റിലാണ് സംഭവം നടന്നത്. പാരാഗ്ലൈഡർ പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു.