
ഇസ്ലാമാബാദ്: കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നതിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു(war). ഇതിന്റെ ഭാഗമായി ഇന്ത്യ സിന്ധു നദിജല കരാർ റദ്ദാക്കുകയും ചെയ്തു.
നദിയുടെ 80 % ജലവും പ്രയോജനപ്പെടുന്നത് പാകിസ്താനാണ്. കരാർ റദ്ധാക്കിയതോടെ പാകിസ്ഥാനിൽ ജലക്ഷാമം രൂക്ഷമാകുന്ന സ്ഥിതി ഉണ്ടാകും. ഈ സാഹചര്യത്തിൽ പാകിസ്ഥാൻ തിരിച്ചടിക്കുമെന്ന് സൂചനകളാണ് പുറത്തു വരുന്നത്. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമുണ്ടാകുമെന്ന് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കി. മാത്രമല്ല; പാക്കിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.