
ന്യൂഡൽഹി:പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിനു (ഐഎസ്‌ഐ) വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് മേവാത്ത് പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു(Pakistani spy). 34 കാരനായ ഖാസിമിനെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
രാജസ്ഥാനിലെ ദിംഗ് ജില്ലയിലെ ഗംഗോറ ഗ്രാമത്തിൽ താമസിക്കുന്ന ഖാസിം കഴിഞ്ഞ വർഷം രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയാതായി കണ്ടെത്തി. മൂന്ന് മാസത്തോളം ഇയാൾ പാകിസ്ഥാനിൽ ചെലവഴിച്ചു. അവിടെ വെച്ച് ചാരവൃത്തി പരിശീലനം നേടിയിട്ടുണ്ടെന്നും കാസിം പാകിസ്ഥാനിലേക്ക് ഇന്ത്യൻ സിം കാർഡുകൾ അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ സിമ്മുകൾ ഉപയോഗിച്ച് പിന്നീട് ഐഎസ്‌ഐ പ്രവർത്തകർ വാട്ട്‌സ്ആപ്പ് വഴി ഇന്ത്യയിലെ വ്യക്തികളുമായി ബന്ധപ്പെടാനും രഹസ്യ വിവരങ്ങൾ ശേഖരിക്കാനും ആരംഭിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.