
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ആർഎസ് പുരയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടി(Pakistani national arrested). പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സർഗോധ സ്വദേശി സിറാജ് ഖാൻ ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 9.20 ഓടെയാണ് സംഭവം നടന്നത്. ഒക്‌ട്രോയ് ഔട്ട്‌പോസ്റ്റിലെ ബിഎസ്‌എഫ് ഉദ്യോഗസ്ഥരാണ് ഇയാളെ ആദ്യം കണ്ടതെന്നാണ് വിവരം. തുടർന്ന് സൈന്യം ഇയാളെ വെടിവയ്ക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.