രാജസ്ഥാൻ: പാക് ചാരവൃത്തി ആരോപിച്ച് രാജസ്ഥാനിലെ ജയ്സാൽമീരിൽ ഒരാളെ അറസ്റ്റ് ചെയ്തു(Pakistani espionage). ജയ്സാൽമീർ ബസൻപീർ ജൂണി നിവാസിയായ ഹനീഫ് ഖാൻ(47) ആണ് അറസ്റ്റിലായത്. ഇയാൾ സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഏജൻസിക്ക് അയച്ചുവെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സോഷ്യൽ മീഡിയ വഴി ഖാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായി പതിവായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. അതേസമയം സംസ്ഥാനത്തെ ചാരപ്രവർത്തനങ്ങൾ ഇന്റലിജൻസ് സംഘം തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.