
ജയ്സാൽമീർ : പാകിസ്ഥാൻ ചാരവൃത്തി നടത്തിയ രാജസ്ഥാനിലെ ജയ്സാൽമീർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു(Pakistani espionage). സങ്കട സ്വദേശിയായ ജീവൻ ഖാൻ (30) ആണ് അറസ്റ്റിലായത്.
കോട്വാലി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് മിലിട്ടറി ഇന്റലിജൻസിന് കൈമാറുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ അറസ്റ്റിലായ ഖാന്റെ മൊബൈൽ ഫോൺ പരിശോധിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പാകിസ്ഥാനിൽ ബന്ധുക്കളുണ്ടെന്ന് ഇയാൾ സംവദിക്കുകയും ചെയ്തു. അതേസമയം, ഖാനെ ജോയിന്റ് ഇന്ററോഗേഷൻ സെന്ററിന് മുന്നിൽ ഹാജരാക്കുമെന്ന് സുരക്ഷാ ഏജൻസി അറിയിച്ചു.