പാക് ചാരവൃത്തി: ജ്യോതി മൽഹോത്രയുടെ ജാമ്യാപേക്ഷ തള്ളി ഹിസാർ കോടതി | Pakistani espionage

കോടതി ജ്യോതി മൽഹോത്രയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.
jyothi
Published on

ന്യൂഡൽഹി: ചാരവൃത്തി കേസിൽ ജ്യോതി മൽഹോത്രയുടെ ജാമ്യാപേക്ഷ തള്ളി ഹിസാർ കോടതി(Pakistani espionage). ഗുരുതരമായ ചാരവൃത്തി കുറ്റം ചുമത്തിയതിനെ തുടർന്നാണ് മൽഹോത്രയെ പോലീസ് അറസ്റ്റ് ചെയ്തത്. തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിനും പാകിസ്ഥാൻ പൗരനുമായി ബന്ധം പുലർത്തിയതിനും സുപ്രധാന വിവരങ്ങൾ പാകിസ്ഥാന് ചോർത്തുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതേതുടർന്ന്, തെളിവുകളുടെയും ആരോപണങ്ങളുടെയും സ്വഭാവം പരിശോധിച്ച ശേഷം കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

മാത്രമല്ല, കോടതി ജ്യോതി മൽഹോത്രയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.നിലവിൽ മൽഹോത്രയുടെ ബാങ്ക് ഇടപാടുകൾ പോലീസ് വിശകലനം ചെയ്തു വരികയാണ്. ഇവരുടെ ഫോണിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നും കണ്ടെടുത്ത ഡാറ്റ പരിശോധിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ഇവർക്ക് ജാമ്യം അനുവദിക്കുന്നത് അനുചിതമായതിനാലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

Related Stories

No stories found.
Times Kerala
timeskerala.com